25th St.Annes Trophy Basketball Tournament on 15-17 Oct. 2025
Posted On: 2025-10-14 10:31:40
Kurianad, Kottayam, Kerala - 686 636
25th St.Annes Inter School Basketball Tournament മത്സരങ്ങള് 2025 ഒക്ടോബര് 15, 16, 17 തീയതികളില് സ്കുളിലെ ഫ്ളെഡ്ലിറ്റ് ഇന്ഡോര് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു.
സി.എം.ഐ കോട്ടയം സെന്റ് ജോസഫ്സ് കോർപ്പറേറ്റ് എഡ്യുക്കേഷന് ഏജന്സിയുടെ കീഴിലുള്ള കുര്യനാട് സെന്റ് ആന്സ് ഹയര് സെക്കണ്ടറി സ്കൂൾ നാല് ദശാബ്ദത്തിലേറെയായി പാഠ്യ പാഠ്യേതര രംഗങ്ങളില് വേറിട്ട പ്രവര്ത്തന ശൈലിയോടെ മുന്നേറുന്നു. സെന്റ് ആന്സ് ആശ്രമത്തിന്റെ പ്ലാറ്റിനം ജുബിലി സ്മാരകമായി 1999 ല് ആരംഭിച്ച അഖില കേരള ഇന്റർ സ്കൂൾ ബാസ്ക്കറ്റ് ബോള് ടൂര്ണമെന്റ് ഈ വര്ഷം അതിന്റെ സില്വര് ജുബിലി വര്ഷത്തിന്റെ നിറവിലെത്തിയിരിക്കുകയാണ്. കേരളത്തിലെ വിവിധ ജില്ലകളില് നിന്നുമുള്ള ഇരുപതോളം മികച്ച സ്കൂൾ ടീമുകള് മാറ്റുരക്കുന്ന ആന്സ് ട്രോഫിയുടെ 25 മത് മത്സരങ്ങള് 2025 ഒക്ടോബര് 15, 16, 17 തീയതികളില് സ്കുളിലെ ഫ്ളെഡ്ലിറ്റ് ഇന്ഡോര് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു. 15 ന് ശ്രീ ജോസ് കെ. മാണി MP ഉദ്ഘാടനം ചെയ്യുന്ന മത്സരങ്ങളുടെ സമ്മാനവിതരണം 17 ന് അഡ്വ. മോന്സ് ജോസഫ് MLA നിര്വഹിക്കുന്നു.
നാളിതുവരെ ഈ കായിക മാമാങ്കത്തിന് ഏവരും നല്കിയ അംഗീകാരവും പ്രോത്സാഹനവും നന്ദിയോടെ സ്മരിച്ചുകൊണ്ട് ഈ വര്ഷത്തെ മത്സരങ്ങളിലേക്ക് ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.